ഗുജറാത്ത് ടൈറ്റൻസിൽ ഹാർദിക് പാണ്ഡ്യ തുടരും. ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ അവസാനിച്ചു. അതേസമയം ഗുജറാത്ത് 8 താരങ്ങളെ റിലീസ് ചെയ്തു.
ശ്രീലങ്കൻ ഓൾറൗണ്ടർ ദസുൻ ഷനക, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്ത്, അൽസാരി ജോസഫ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്‌വാൻ എന്നിവരെ ഗുജറാത്ത് ഒഴിവാക്കി.
ഇതിനിടെ 11 താരങ്ങളെ മുംബൈ ഇന്ത്യൻസ് വിട്ടയച്ചു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡ്യുവാൻ ജാൻസെൻ, ഓസീസ് പേസർമാരായ ജായ് റിച്ചാർഡ്‌സൺ, റിലേ മെറിഡിത്ത്, പരുക്ക് വകവെക്കാതെ തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് പേസർ ക്രിസ് ജോർദാൻ എന്നിവരെ മുംബൈ ഒഴിവാക്കി.
മുംബൈ റിലീസ് ചെയ്ത താരങ്ങൾ: അർഷാദ് ഖാൻ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, രാഘവ് ഗോയൽ, ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡുവാൻ ജാൻസെൻ, സന്ദീപ് വാര്യർ, ജ്യ് റിച്ചാർഡ്‌സൺ, റിലേ മെറിഡിത്ത്, ക്രിസ് ജോർദാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്