എന്തുകൊണ്ട് ഹാർദിക്കിനെ റിലീസ് ചെയ്തു? കാരണം വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

NOVEMBER 28, 2023, 11:11 AM

ആവേശത്തിനും ട്വിസ്റ്റുകൾക്കും ഒടുവിൽ ഒൗദ്യോഗിക പ്രഖ്യാപനം എത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഹാർദിക് പാണ്ഡ്യ വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും.

രണ്ട് സീസണുകളിൽ ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചു. ഒരു തവണ കിരീടം നേടാനും താരത്തിന് കഴിഞ്ഞു. ഒടുവിൽ എന്തുകൊണ്ടാണ് ഹാർദിക്കിനെ വിട്ടയക്കാൻ തയ്യാറായതെന്ന് ഗുജറാത്ത് ടൈറ്റൻസ് വെളിപ്പെടുത്തിയിരിക്കുകയാണ് .

"ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ക്യാപ്റ്റനെന്ന നിലയിൽ രണ്ട് മികച്ച സീസണുകളും ഒരു ഐപിഎൽ കിരീടവും ഒരു ഫൈനൽ മത്സരവും ഹാർദിക് പാണ്ഡ്യ ടീമിന് നൽകി. തന്റെ യഥാർത്ഥ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ഹാർദിക് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു, അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ," ഗുജറാത്ത് ടൈറ്റൻസ് പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുന്നതിനായി 15 കോടി രൂപയാണ് മുംബൈ നല്‍കേണ്ടത്. ഹാർദിക്കിന്റെ വരവ് സാധ്യമാക്കിയതോടെ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടർ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുംബൈ വിട്ടു നല്‍കുകയും ചെയ്തു. കഴിഞ്ഞ മെഗാ താരലേലത്തില്‍ റെക്കോഡ് തുകയ്ക്കായിരുന്നു ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്.

ഹാർദിക്കിനെ ടീമിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനി പറഞ്ഞു. ആകാശ് അംബാനിയുടെ പ്രതികരണവും സമാനമായിരുന്നു. ഹാർദിക്കിന്റെ വരവ് ടീമിനെ സന്തുലിതമാക്കുമെന്നും രണ്ടാം വരവിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഹാർദിക്കിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആകാശ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam