ടി20 ടീമിനെ നയിക്കാമെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ പ്രതീക്ഷകൾ തകർത്തത് ഗൗതം ഗംഭീർ മാത്രമല്ല

JULY 22, 2024, 6:26 PM

രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടി20 ടീമിനെ നയിക്കാമെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ പ്രതീക്ഷകൾ തകർത്തത് ഗൗതം ഗംഭീർ മാത്രമല്ലെന്ന് റിപ്പോർട്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നിർണായക ഇടപെടലും ഹാർദ്ദിക്കിനെ വൈസ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ക്യാപ്ടനെന്ന നിലയിൽ ഹാർദ്ദിക്കിന്റെ മികവിൽ അഗാർക്കർ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് ടൈറ്റൻസ് നായകനെന്ന നിലയിൽ ആദ്യ സീസണിൽ തന്നെ ടീമിനെ ചാമ്പ്യൻമാരാക്കിയെങ്കിലും അതിന് പിന്നിൽ ആശിഷ് നെഹ്‌റയെന്ന കോച്ചിന്റെ തന്ത്രപരമായ ഇടപടെലുണ്ടെന്നും എന്നാൽ മുംബൈ ഇന്ത്യൻസ് നായകനായപ്പോൾ പരിശീലകൻ മാർക്ക് ബൗച്ചറിൽ നിന്ന് അങ്ങനെയൊരു സഹായം കിട്ടാതായതോടെ ഹാർദ്ദിക്കിന്റെ ക്യാപ്ടൻസിയിലെ പാളിച്ചകൾ പുറത്തുവന്നുവെന്നുമായിരുന്നു അഗാർക്കറുടെ നിലപാട്.

ഒരു രാജ്യാന്തര ക്യാപ്ടനുവേണ്ട തന്ത്രപരമായ മികവോ മത്സരാവബോധമോ ഹാർദ്ദിക്കിനില്ലെന്നും അഗാർക്കർ നിലപാടെടുത്തു. ഇതിന് പുറമെ ഇന്ത്യൻ ടീമിലെ യുവതാരങ്ങൾ ഹാർദ്ദിക്കിനെക്കാൾ സൂര്യകുമാറിനോട് അടുപ്പം പുലർത്തുന്നതും സെലക്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിനൊപ്പം ഹാർദ്ദിക്കിന്റെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങൾ കൂടി പുതിയ പരിശീലകനായ ഗംഭീർ ചൂണ്ടിക്കാട്ടിയതോടെയാണ് ടി20 ലോകകപ്പിൽ വൈസ് ക്യാപ്ടനായിരുന്ന ഹാർദ്ദിക്കിന്റെ പ്രതീക്ഷകൾ തെറ്റിച്ച് സൂര്യകുമാർ യാദവിനെ ക്യാപ്ടനാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദിനത്തിലും ടി20യിലുമായി ഇന്ത്യ കളിച്ച 138 മത്സരങ്ങളിൽ 69 മത്സരങ്ങളിൽ മാത്രമാണ് പാണ്ഡ്യ കളിച്ചതെന്നും ഇത്തരമൊരു താരത്തെ ക്യാപ്ടനാക്കാനാവില്ലെന്നും ഗംഭീർ നിലപാടെടുത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യ കളിച്ച 79 ടി20 മത്സരങ്ങളിൽ 46 എണ്ണത്തിൽ മാത്രമാണ് പാണ്ഡ്യ കളിച്ചത്. ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് തുടർച്ചയായി വിട്ടു നിൽക്കുന്നതും പാണ്ഡ്യക്ക് തിരിച്ചടിയായി. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്ടനായിരുന്ന ഹാർദ്ദിക് കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകനുമായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam