ഫിലാഡൽഫിയയിലെ കടുത്ത ചൂടിൽ, പരാഗ്വേയുടെ ഉരുക്കുകോട്ട പോലുള്ള പ്രതിരോധത്തിന് മുന്നിൽ ഫ്രഞ്ച് പട നടുങ്ങിനിന്ന നിമിഷങ്ങളായിരുന്നു അത്.
പന്തടക്കത്തിൽ ഏറെ മുന്നിലായിരുന്നിട്ടും ഫ്രാൻസിന് ഗോൾ മാത്രം കണ്ടെത്താനായിരുന്നില്ല. ഒടുവിൽ മത്സരത്തിന്റെ 70-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുന്നു.
സ്റ്റേഡിയം മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു നിന്ന ആ സമ്മർദ്ദഘട്ടത്തിൽ പെനാൽറ്റി കിക്ക് എടുക്കാൻ എത്തിയത് ക്യാപ്ടൻ കിലിയൻ എംബാപ്പെ.
പരാഗ്വേ ഗോൾകീപ്പറെ പൂർണ്ണമായി പരാജയപ്പെടുത്തിക്കൊണ്ട് എംബാപ്പെ ആ പന്ത് വലയിലെത്തിച്ചു. ആ ഒരൊറ്റ ഗോൾ ഫ്രാൻസിനെ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുക മാത്രമല്ല, ലോകകപ്പ് ചരിത്രത്താളുകളിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയും ചെയ്തു.
2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വേയ്‌ക്കെതിരേ ഫ്രാൻസ് വിജയം നേടിയ രാത്രിയിൽ, ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിലെ ഏറ്റവും മികച്ച താരം ആരാണെന്ന പോരാട്ടത്തിൽ കിലിയൻ എംബാപ്പെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പമെത്തി.
മത്സരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച നിർണ്ണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഫ്രഞ്ച് ക്യാപ്ടൻ ലോകകപ്പ് നോക്കൗട്ടിലെ ഗോൾ പങ്കാളിത്തത്തിൽ മെസ്സിയുടെ റെക്കോർഡിനൊപ്പം തന്റെ പേര് ചേർത്തുവെച്ചത്.
ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ മാത്രം ഇപ്പോൾ കിലിയൻ എംബാപ്പെയ്ക്ക് 12 ഗോൾ പങ്കാളിത്തമുണ്ട്. ഇതുവരെ 11 ഗോളും ഒരു അസിസ്റ്റുമാണ് നോക്കൗട്ടിൽ എംബാപ്പെയുടെ പേരിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
