തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പാടണമെന്ന് പ്രത്യേക നിര്‍ദേശമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ നിര്‍ദേശങ്ങളില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികള്‍ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം ആലപിക്കേണ്ടതാണ്.
ചടങ്ങുകളില്‍ 2002 ലെ ഭാരതത്തിന്റെ പതാക സംഹിത കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികളിലുടനീളം ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികളില്‍ പരമാവധി ജീവനക്കാരെയും വിദ്യാര്‍ഥികളെയും പങ്കാളികളാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
