ഫിറ്റ്‌നെസ് മാത്രമാണ് ഹാർദ്ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി: അഗാർക്കറും ഗംഭീറും

JULY 23, 2024, 11:44 AM

ടി20 ലോകകപ്പിൽ രോഹിത് ശർമക്ക് കീഴിൽ വൈസ് ക്യാപ്ടനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയെ ക്യാപ്ടനാക്കാതെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവിനെ ക്യാപ്ടനാക്കാനുള്ള കാരണം വിശദീകരീച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിഗ് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും.

ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് മറുപടി നൽകിയത്. സൂര്യകുമാർ യാദവിനെ ടി20 ക്യാപ്ടനാക്കാനുള്ള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്ന് അഗാർക്കർ പറഞ്ഞു. ഹാർദ്ദിക്കിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ക്യാപ്ടൻ എല്ലായ്‌പ്പോഴും ഗ്രൗണ്ടിൽ ഉണ്ടാകേണ്ട കളിക്കാരനാണ്.

അതുപോലെ ഡ്രസ്സിംഗ് റൂമിൽ കളിക്കാരോടുള്ള സമീപനവും മറ്റ് പല ഘടകങ്ങളും നോക്കിയാണ് സൂര്യകുമാറിനെ ക്യാപ്ടനാക്കിയത്. ടി20 ബാറ്ററെന്ന നിലയിൽ സൂര്യയുടെ ബാറ്റിംഗിനെക്കുറിച്ചും ആശങ്കയില്ല. ഹാർദ്ദിക്കിന് പരിക്കേറ്റ് പുറത്തായാൽ മുമ്പ് നയിക്കാൻ രോഹിത് ശർമയുണ്ടായിരുന്നു. എന്നാൽ രോഹിത് ടി20യിൽ നിന്ന് വിരമിച്ചതോടെ ക്യാപ്ടന് പരിക്കേൽക്കുകയോ ഫോം ഔട്ടാവുകയോ ചെയ്താൽ പകരം ആരെന്ന ചോദ്യം ഉയരും. അതുകൊണ്ടാണ് സൂര്യകുമാറിനെ ടി20 ക്യാപ്ടനാക്കിയതും

vachakam
vachakam
vachakam

മൂന്ന് ഫോർമാറ്റിലും കളിക്കുമെന്ന് ഉറപ്പുള്ള ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്ടനാക്കിയതും. ഹാർദ്ദിക് ഇന്ത്യയുടെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഹാർദ്ദിക്കിനെപ്പോലെ ഓൾ റൗണ്ട് മികവുള്ള താരങ്ങൾ അപൂർവമാണ്. പക്ഷെ ഫിറ്റ്‌നെസ് മാത്രമാണ് ഹാർദ്ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള ഒരു കളിക്കാരനെയാണ് ഞങ്ങൾ നോക്കിയത്. അങ്ങനെ വരുമ്പോൾ ടി20 ടീമിന്റെ കാര്യത്തിൽ അത് സൂര്യകുമാറാണെന്നും അഗാർക്കർ വിശദീകരിച്ചു.

ടി20 ക്യാപ്ടനാക്കിയെങ്കിലും സൂര്യകുമാറിനെ ഏകദിന ടീമിലേക്ക് ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അഗാർക്കർ വ്യക്തമാക്കി. ഏകദിന ടീമിൽ ശ്രേയസ് അയ്യരും കെ.എൽ. രാഹുലും തിരിച്ചെത്തിയതോടെ മധ്യനിര കൂടുതൽ ശക്തിപ്പെട്ടുവെന്നും അജിത് അഗാർക്കർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam