ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. 65 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം മറികടക്കാൻ ബാറ്റേന്തിയ ന്യൂസിലൻഡ് 171 റൺസിനു പുറത്തായി.
39 റൺസ് നേടിയ ടിം സെയ്‌ഫെർട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. സെയ്‌ഫെർട്ടിനു പുറമെ ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ (36), മാർക്ക് ചാപ്മാൻ (28), ജെയിംസ് നീഷാം (17), എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇംഗ്ലണ്ടിനു വേണ്ടി ആദിൽ റഷീദ് നാലും ലിയാം ഡോസൺ, ലൂക്ക് വുഡ്, ബ്രൈഡൻ കാർസ് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി 56 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പടെ 85 റൺസ് നേടിയ ഫിൽ സോൾട്ടും 35 പന്തിൽ 78 റൺസ് നേടിയ ഹാരി ബ്രൂക്കിന്റെ പ്രകടനവുമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്താൻ സഹായിച്ചത്.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 129 റൺസാണ് അടിച്ചു കൂട്ടിയത്. ഇവർക്കു പുറമെ ജേക്കബ് ബേഥലുൽ (24), സാം കറൻ (29) എന്നിവർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ നിലവിൽ 1-0ന് ഇംഗ്ലണ്ടാണ് മുന്നിൽ. വ്യാഴാഴ്ച നടക്കുന്ന അവസാന ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയിക്കാനായാൽ പരമ്പര തൂത്തുവാരാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്