അയർലണ്ടിനെതിരെ ഇംഗ്ലണ്ടിന് ജയം

JUNE 4, 2023, 1:41 PM

ഇംഗ്ലണ്ടും അയർലണ്ടും തമ്മിലുള്ള ഏക ടെസ്റ്റിൽ ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം സ്വന്തമാക്കി. മൂന്നാം ദിനം തന്നെ കളി പൂർത്തിയാക്കാൻ ഇംഗ്ലണ്ടിനായി. രണ്ടാം ഇന്നിങ്ങ്‌സിൽ അയർലണ്ട് 362 റൺസ് എടുത്ത് ലീഡ് നേടി ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കി.

അയർലണ്ടിനായി 86 റൺസ് എടുത്ത് പുറത്താകാതെ നിന്ന മക്‌ബ്രൈനും 88 റൺസ് എടുത്ത മാർക് അദയറും ആണ് അയർലണ്ടിനെ 362ൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്ങ്‌സിൽ 4 പന്തിനിടയിൽ 12 റൺസ് നേടിയതോടെ ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം പൂർത്തിയാക്കി. അയർലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 172 റൺസിൽ അവസാനിച്ചിരുന്നു.

ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 524 റൺസ് എടുത്ത് ഡിക്ലയർ ചെയ്തത് ഇംഗ്ലണ്ട് വിജയത്തിന് അടിത്തറയായി. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്‌സിൽ ഡക്കറ്റ് 182 റൺസും ഒലി പോപ്പ് 205 റൺസും എടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam