ത്രില്ലര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ നാല് റണ്‍സിന് കീഴടക്കി ഡല്‍ഹി

APRIL 25, 2024, 5:40 AM

ന്യൂഡല്‍ഹി: അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം. ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നാല് റണ്‍സിന് ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പ്പിച്ചു.സ്കോർ: ഡല്‍ഹി ക്യാപ്പിറ്റല്‍സ് 224/4 (20). ഗുജറാത്ത് ടൈറ്റൻസ് 220/8 (20).

കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്തിനു വേണ്ടി സായ് സുദർശൻ (39 പന്തില്‍ 65), ഡേവിഡ് മില്ലർ (23 പന്തില്‍ 55) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. 11 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന റഷീദ് ഖാൻ അവസാന ഓവറില്‍ ഗുജറാത്തിന് ജയപ്രതീക്ഷ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ തുടക്കം സുഖകരമല്ലായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.

vachakam
vachakam
vachakam

പവർപ്ലേയില്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ സന്ദീപ് വാര്യറിന്‍റെ ബൗളിംഗായിരുന്നു ഡല്‍ഹിയെ കുഴപ്പത്തിലാക്കിയത്. എന്നാല്‍, നാലാം വിക്കറ്റില്‍ റിക്കാർഡ് കൂട്ടുകെട്ടുമായി അക്സർ പട്ടേലും ക്യാപ്റ്റൻ ഋഷഭ് പന്തും ക്രീസില്‍ ഒന്നിച്ചു.

പട്ടേല്‍ 43 പന്തില്‍ 66ഉം പന്ത് 43 പന്തില്‍ 88ഉം റണ്‍സ് നേടി. എട്ട് സിക്സും അഞ്ച് ഫോറും പറത്തിയ പന്ത് പുറത്താകാതെനിന്നു. ഏഴ് പന്തില്‍ 26 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും പന്തിനൊപ്പം പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റില്‍ ഇവർ 18 പന്തില്‍ 67 റണ്‍സാണ് അടിച്ചെടുത്തത്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഋഷഭ് പന്തും അക്സർ പട്ടേലും 68 പന്തില്‍ നേടിയ 113 റണ്‍സ്. പൃഥ്വി ഷാ (11), ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), ഷായ് ഹോപ്പ് (5) എന്നിവരെയാണ് സന്ദീപ് വാര്യർ പുറത്താക്കിയത്. അക്സർ പട്ടേലിന്‍റെ വിക്കറ്റ് നൂർ അഹമ്മദിനായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam