സീരി എ കിരീടം സ്വന്തമാക്കി ഇന്റർ മിലാൻ

APRIL 23, 2024, 7:45 PM

എ.സി. മിലാനെ 2 -1 ന് തോൽപ്പിച്ച് ഇന്റർ മിലാൻ 20-ാം സീരി എ കിരീടം സ്വന്തമാക്കി. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രം തോറ്റ ഇന്റർ മിലാന് അഞ്ച് മത്സരങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ രണ്ടാം സ്ഥാനക്കാരായ മിലാനെക്കാൾ 17 പോയിന്റിന്റെ മുൻതൂക്കം ഉണ്ട്. 18-ാം മിനിറ്റിൽ ഫ്രാൻസെസ്‌കോ അസെർബിയുടെ ഒരു ഹെഡറും ഹാഫ് ടൈം കഴിഞ്ഞ് നാലു മിനിറ്റിനുശേഷം മാർക്കസ് തുറാമിന്റെ അതിമനോഹരമായ ഗോളുകൾ മതിയായിരുന്നു ഇന്റർ മിലാന് ജയത്തിന്.

80-ാം മിനിറ്റിൽ ഒരു റീബൗണ്ടിൽ നിന്ന് ഫിക്കായോ ടോമോറി നേടിയ റീബൗണ്ട് ഗോളിൽ എ.സി. മിലാൻ മൽസരത്തിൽ അവരുടെ ഏക ഗോൾ കണ്ടെത്തിയത്. കളി അവസാനം നിമിഷങ്ങളിൽ കളിക്കാർ തമ്മിൽ വാക്കറ്റേം ഉണ്ടായി. വാക്കേറ്റങ്ങൾക്കൊടുവിൽ ഇന്റർ മിലാന്റെ ഡെൻസൽ ഡംഫ്രീസിനും ഇന്റർ മിലാന്റെ തിയോ ഹെർണാണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചു.

അവസാന നിമിഷങ്ങളിൽ എ.സി. മിലാന്റെ ഡേവിഡ് കാലാബ്രിയയ്ക്ക് പരുക്കൻ പെരുമാറ്റത്തിന് റെഡ് കണ്ടതോടെ അവർ 9 പേരായി ചുരുങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam