സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്ടൻ: ഹർഭജൻ സിംഗ്

APRIL 23, 2024, 7:50 PM

രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണെ പ്രശംസിച്ച് ഹർഭജൻ സിംഗ്. സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് അവരുടെ സീസണിലെ ഏഴാം വിജയം നേടിയിരുന്നു. സഞ്ജുവിന്റെ ടീം എട്ട് മത്സരങ്ങൾക്ക് ഇടയിൽ ഏഴും ജയിച്ചു 14 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. സഞ്ജു ഇന്ന് ക്യാപ്ടന്റെ പക്വതയോടെയുള്ള ഇന്നിംഗ്‌സും കളിച്ചു. 38 റൺസുമായി സഞ്ജു പുറത്താകാതെ നിന്നിരുന്നു.

ജയ്‌സ്വാളിനെയും സഞ്ജുവിനെയും പ്രശംസിച്ച ഹർഭജൻ സിംഗ് സഞ്ജു ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തണം എന്നും ഇന്ത്യയുടെ ഭാവി ടി20 ക്യാപ്ടൻ ആക്കി സഞ്ജുവിനെ കൊണ്ടുവരണം എന്നും പറഞ്ഞു. ട്വിറ്ററിൽ ആയിരുന്നു ഹർഭജന്റെ പ്രതികരണം.

'യശസ്വി ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ് ക്ലാസ് പെർമനെന്റാണെന്നതിന്റെ തെളിവാണ്. ഫോം താൽക്കാലികവും.' ഹർഭജൻ പറഞ്ഞു.

vachakam
vachakam
vachakam

ലോകകപ്പിൽ കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും വേണ്ട. സഞ്ജു സാംസൺ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വരണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്ടനായും സഞ്ജു സാംസൺ വരണം.' ഹർഭജൻ കുറിച്ചു. ഇന്നത്തെ ഇന്നിംഗ്‌സോടെ 300നു മുകളിൽ ഈ ഐപിഎല്ലിൽ റൺസ് നേടിയ ഏക കീപ്പറായി നിൽക്കുകയാണ് സഞ്ജു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam