ചരിത്ര നേട്ടവുമായി ചാഹൽ

APRIL 23, 2024, 7:37 PM

രാജസ്ഥാൻ റോയൽസ് ലെഗ്‌സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎല്ലിൽ ചരിത്രത്തിലെ നേട്ടം കരസ്ഥമാക്കി. ഐ.പി.എല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ചാഹൽ. മുംബൈക്കെതിരായ മത്സരത്തിൽ അഫ്ഗാന താരമായ മുഹമ്മദ് നബിയെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയാണ് ചാഹൽ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
153 മത്സരത്തിൽ നിന്നാണ് ചാഹൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ചെന്നൈയുടെ ഡ്വയ്ൻ ബ്രാവോ(183), മുംബൈയുടെ പീയുഷ് ചൗള(181) എന്നിവരെയാണ് ചാഹൽ മറികടന്നത്. എട്ടുവർഷത്തോളം ബംഗ്‌ളൂരുവിനായി കളിച്ച ചാഹൽ ആർ.സി.ബിക്ക് വേണ്ടി 100 വിക്കറ്റ് തികച്ച ഏക ബൗളറാണ്. 2014 -2021 വരെയാണ് ചാഹൽ ആർ.സി.ബിക്കായി കളിച്ചത്. എന്നാൽ 2022ലെ മെഗാ ലേലത്തിൽ ടീം താരത്തെ നിലനിർത്തിയില്ല.

പിന്നീട് ആർ.സി.ബിയുടെ നഷ്ടം രാജസ്ഥാന്റെ നേട്ടമാവുകയായിരുന്നു. 2022 സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളറായിരുന്നു ചാഹൽ. 17 മത്സരത്തിൽ നിന്ന് 27 വിക്കറ്റാണ് രാജസ്ഥാന് വേണ്ടി ചാഹൽ പിഴുതത്. ആ സീസണിൽ രാജസ്ഥാൻ ഫൈനലിലും കടന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam