പനാമയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് നോക്കൗട്ടിലെത്തി

JUNE 28, 2026, 8:06 AM

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി ഇംഗ്ലണ്ട്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തങ്ങളുടെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യപകുതിയിൽ പനാമ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയെങ്കിലും രണ്ടാം പകുതിയിൽ അവർ പാടേ തകർന്നു. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമും 67-ാം മിനിറ്റിൽ ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്.

പനാമയ്‌ക്കെതിരായ മൽസരത്തിന്റെ ആദ്യാവസാനം വരെ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ. തുടരെ ഷോട്ടുകളുമായി അവർ പനാമയെ വിറപ്പിച്ചു. പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തിട്ടും രക്ഷയുണ്ടായില്ല. ഇംഗ്ലീഷ് മുന്നേറ്റങ്ങൾക്ക് മുന്നിൽ അതെല്ലാം നിശ്പ്രഭമായി. ഹാരി കെയ്‌നും മാർക്കസ് റാഷ്‌ഫോഡും ബുകായോ സാക്കയും ജൂഡ് ബെല്ലിങ്ഹാമും ജോർദാൻ പിക്‌ഫോഡുമെല്ലാം കളംനിറഞ്ഞതോടെ ഇംഗ്ലീഷ് നിര കരുത്താർജിച്ചു.

ഈ വിജയത്തോടെ മൂന്ന് മൽസരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 32ൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെയാകും ഇംഗ്ലണ്ട് നേരിടുക. ഒരൊറ്റ മൽസരം പോലും ജയിക്കാനാകാതെ പനാമ ലോകകപ്പിൽ നിന്ന് പുറത്തായി.

vachakam
vachakam
vachakam

പനാമയ്‌ക്കെതിരേ ഗോൾ നേടിയതോടെ ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരമായി ഹാരി കെയ്ൻ റെക്കോർഡിട്ടു. ഇത് പതിനൊന്നാമത്തെ ഗോളാണ് ഹാരി കെയ്ൻ ലോകകപ്പിൽ നേടുന്നത്. ഗാരി ലിനേക്കറുടെ റെക്കോർഡാണ് ഹാരി കെയ്ൻ മറികടന്നത്. ഗാരി ലിനേക്കർ പത്തുഗോളാണ് നേടിയിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam