ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ

MARCH 26, 2024, 6:43 PM

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ പ്രധാന സ്‌ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം.

നേരത്തെ ഈസ്റ്റ് ബംഗാൾ നൽകിയ ഓഫർ ദിമി നിരസിച്ചിരുന്നു. ഇപ്പോൾ അതിനേക്കാൾ വലിയ ഒരു വമ്പൻ ഓഫർ ദിമിക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ വെച്ചതായാണ് റിപ്പോർട്ട്. ദിമി ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല.

ഈ സീസൺ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ കരാർ ഉള്ളത്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സും ശ്രമിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഈ സീസൺ ഐഎസ്എല്ലിൽ 12 ഗോളുകൾ അടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെയും ലീഗിലെയും ടോപ് സ്‌കോറർ ആണ് ദിമി. ഒപ്പം 3 അസിസ്റ്റും ദിമി നൽകിയിട്ടുണ്ട്. ലീഗിൽ ഇതുവരെ രണ്ട് സീസണുകളിലായി 22 ഗോളും ആറ് അസിസ്റ്റും ദിമി സംഭാവന ചെയ്തു.

vachakam
vachakam
vachakam

ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ദിമി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തുടർന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ തിരിച്ചടിയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam