ദ്രാവിഡ് ഐ.പി.എല്ലിൽ പഴയ ടീമിന്റെ പരിശീലകനായേക്കും

JULY 23, 2024, 2:25 PM

ഇന്ത്യൻ ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഐ.പി.എല്ലിൽ തന്റെ പഴയ ടീമിലേക്ക് പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ മെന്ററായി പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോർട്ടുകൾ.

രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് ചർച്ചകൾ തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റും ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

മുമ്പ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായിരുന്ന ദ്രാവിഡ് 2013ൽ ടീമിനെ ചാമ്പ്യൻസ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിലെ താരമായത്.

vachakam
vachakam
vachakam

2015 മുതൽ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടർ-19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവർത്തിച്ചു. അതിനുശേഷമാണ് 2021ൽ ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴിൽ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം ഏകദിന ലോകകപ്പിന്റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും കളിച്ചു.

കുമാർ സംഗക്കാരയാണ് നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ടീം ഡയറക്ടറുടെ ചുമതലയും പരിശീലകന്റെ ചുമതലയും വഹിക്കുന്നത്. ദ്രാവിഡ് പരിശീലകനായി എത്തിയാൽ സംഗക്കാര ടീം ഡയറക്ടറുടെ ചുമതലയിലേക്ക് മാറും.

ക്യാപ്ടൻ സഞ്ജു സാംസണും ദ്രാവിഡിന്റെ തിരിച്ചുവരവ് കരിയറിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സഞ്ജുവിന് കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ കളിച്ച രാജസ്ഥാൻ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലുമെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam