ചെന്നൈ : പരിക്കേറ്റ ഇംഗ്‌ളീഷ് ആൾറൗണ്ടർ ജാമീ ഓവർട്ടണിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സ് ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ഡിയാൻ ഫോറസ്റ്ററെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി ടീമിലെടുത്തു.
തുടയ്ക്ക് പരിക്കേറ്റ ജാമീസൺ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. 10 മത്സരങ്ങൾ കളിച്ച ഓവർട്ടൺ 14 വിക്കറ്റുകളും 136 റൺസും നേടിയിരുന്നു. ഇടംകയ്യൻ ബാറ്ററും വലം കയ്യൻ പേസറുമായ ഫോറസ്റ്റർ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരമാണ്.
10 മത്സരങ്ങൾ കളിച്ച ഓവർട്ടൺ 14 വിക്കറ്റുകളും 136 റൺസും നേടിയിരുന്നു. ഇടംകയ്യൻ ബാറ്ററും വലം കയ്യൻ പേസറുമായ ഫോറസ്റ്റർ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരമാണ്.
ഈ സീസണിൽ നിരവധി താരങ്ങളെ പരിക്ക് മൂലം ചെന്നൈയ്ക്ക് നഷ്ടമായിട്ടുണ്ട്. സൂപ്പർ താരം ടൂർണമെന്റിന് തൊട്ടുമുമ്പേറ്റ പരിക്കുമൂലം ഇതുവരെ കളിക്കാനിറങ്ങാനായിട്ടില്ല. യുവബാറ്റർ ആയുഷ് മാത്രേ മികച്ച പ്രകടനം നടത്തിവരവേയാണ് പരിക്കേറ്റ് മാറിയത്.
കഴിഞ്ഞ ദിവസം ആൾറൗണ്ടർ രാമകൃഷ്ണ ഘോഷിന് പകരം മക്‌നീൽ നൊറോഞ്ഞയെ ടീമിലെടുത്തിരുന്നു. നഥാൻ എല്ലിസും സ്‌പെൻസർ ജോൺസണും പരിക്കിന്റെ പിടിയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
