42 വയസ്സിലും തകർപ്പൻ  ഡൈവിംഗ് ക്യാച്ച്‌!! ഞെട്ടിച്ച്‌ ധോണി

MARCH 27, 2024, 4:50 PM

36 വയസ്സിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് അധികകാലം തിളങ്ങാനാകാറില്ല. ചുരുക്കം ചില അപൂര്‍വ്വതകളുണ്ടെങ്കിലും 36 വയസ് പൊതുവെ വിരമിക്കല്‍ പ്രായമായാണ് ക്രിക്കറ്റില്‍ കണക്കാക്കാറുള്ളത്. 

ഫിസിക്കൽ ഫിറ്റ്‌നസ് കുറയുന്നതും പ്രായത്തിൻ്റെ ആഘാതവുമാണ് ഇതിന് കാരണം. എന്നാൽ ഈ ചിന്തകളെല്ലാം തകിടം മറിക്കുകയാണ് ഐപിഎല്ലിൽ ധോണി.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തന്റെ 42മത് വയസ്സിലാണ് ഡൈവിങ് ക്യാച്ചുകളിലൂടെയും കീപ്പിങ്ങില്‍ പുലര്‍ത്തുന്ന കൃത്യതയുടെയും കാര്യത്തില്‍ ധോനി ക്രിക്കറ്റ് ആരാധകരെ അമ്ബരപ്പിക്കുന്നത്.

vachakam
vachakam
vachakam

ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഇത്തവണ ഐപിഎല്‍ കളിക്കുന്ന ധോണി. ഗുജറാത്ത് ടൈറ്റന്‍സ് താരമായ വിജയ് ശങ്കറെ പുറത്താക്കാനെടുത്ത പറക്കും ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

മത്സരത്തില്‍ ഡാരില്‍ മിച്ചലെറിഞ്ഞ ഓവറിലാണ് വിജയ് ശങ്കറെ പുറത്താക്കാനായി ധോനി ഡൈവ് ചെയ്തത്. പ്രായം വെറും നമ്ബര്‍ മാത്രമാണെന്ന് ധോനി തെളിയിക്കുന്നതായാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ധോനിയുടെ ഡൈവിങ് ക്യാച്ചിനെ വാഴ്ത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam