ഫിഫയുടെ പുതിയ പവർ റാങ്കിംഗിൽ മെസിയെ പിന്നിലാക്കി ഡെനിസ് ഉൻദാവ് ഒന്നാമത്

JUNE 30, 2026, 5:07 AM

2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ഇതിനിടെയാണ് ഫിഫ പുതിയ പവർ റാങ്കിംഗ് സമ്പ്രദായം പുറത്തിറക്കിയത്. റാങ്കിംഗ് പ്രകാരം മെസിക്ക് ഒന്നാം സ്ഥാനം നിലനിർത്താനായില്ലെന്നുള്ളതാണ് സവിശേഷത. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനമാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ അടിച്ചുകൂട്ടിയ മെസി, ലോകകപ്പ് ചരിത്രത്തിൽ ആകെ 19 ഗോളുകൾ എന്ന റെക്കോർഡ് നേട്ടവും സ്വന്തമാക്കി.

കിലിയൻ എംബാപ്പെ (4), വിനീഷ്യസ് ജൂനിയർ (4), എർലിംഗ് ഹാലൻഡ് (4) തുടങ്ങിയ യുവതാരങ്ങളെക്കാൾ മുന്നിലാണ് മെസിയുടെ ഈ ഗോളടി മികവ്. മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ഫിഫ നടപ്പിലാക്കിയ ഈ റാങ്കിംഗ് സംവിധാനത്തിൽ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫൻഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 0-10 വരെ സ്‌കോറാണ് താരങ്ങൾക്ക് നൽകുന്നത്. ഈ റാങ്കിംഗിൽ ജർമ്മനിയുടെ ഡെനിസ് ഉൻദാവാണ് ഒന്നാമത്. അറ്റാക്കിംഗിൽ 8.36 പോയിന്റും, ക്രിയേറ്റിവിറ്റിയിൽ 6.78ഉം, ഡിഫൻഡിംഗിൽ 4.7ഉം നേടിയാണ് താരം ഒന്നാമതെത്തിയത്. 8.34, 6.43, 5.14 എന്നിങ്ങനെ സ്‌കോർ ചെയ്ത മെസി രണ്ടാമതാണ്.

എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയർ നാലാമതുമാണ്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ 79-ാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ 29കാരൻ ഡെനിസ് ഉൻദാവ്, ജർമ്മനിക്ക് വേണ്ടിയാണ് കളിക്കുന്നത്. സബ്സ്റ്റിറ്റിയൂട്ട് താരമായി ഇറങ്ങി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരം, ഇതിനകം ലോകകപ്പിലെ ഗോളടി വീരന്മാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്. നോക്കൗട്ട് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ റാങ്കിംഗിൽ മാറ്റം വന്നേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam