1200 മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

DECEMBER 10, 2023, 1:07 PM

ഫുട്‌ബോൾ കരിയറിലെ മറ്റൊരുനേട്ടം ഗോളടിച്ച് ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊലീഗ് ഫുട്‌ബോളിൽ അൽ നസ്രിനായി കളിക്കാനിറങ്ങിയതോടെ പ്രൊഫഷണൽ കരിയറിൽ 1200 മത്സരം പൂർത്തിയാക്കി. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോളും അസിസ്റ്റും നേടുകയും ചെയ്തു.

അൽ റിയാദിനെതിരായ കളിയിൽ അൽ നസർ 4-1ന് ജയിച്ചു. 31-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. ടാലിസ്‌ക ഇരട്ടഗോൾ (67, 90+4) നേടി. ഒറ്റാവിയയും (45+3) സ്‌കോർ ചെയ്തു. അൽ റിയാദിനായി ആന്ദ്രെ ഗ്രെ (68) സ്‌കോർ ചെയ്തു.

പ്രൊഫഷണൽ ഫുട്‌ബോളിൽ കൂടുതൽ മത്സരമെന്ന റെക്കോഡ് മുൻ ഇംഗ്ലീഷ് താരം പീറ്റർ ഷിൽട്ടന്റെ പേരിലാണ് (1387 മത്സരം). അന്താരാഷ്ട്ര ഫുട്‌ബോളിൽ കൂടുതൽ മത്സരം കളിച്ച താരമാണ് ക്രിസ്റ്റ്യാനോ. പോർച്ചുഗലിനായി 205 മത്സരത്തിൽ ഇറങ്ങി.

vachakam
vachakam
vachakam

ക്രിസ്റ്റ്യാനോയുടെ മത്സരങ്ങൾ

സ്‌പോർട്ടിങ് ലിസ്ബൺ - 31, മാഞ്ചെസ്റ്റർ യുണൈറ്റഡ് - 346, റയൽ മാഡ്രിഡ് - 438, യുവന്റസ് - 134, അൽ നസർ - 46, പോർച്ചുഗൽ - 205.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam