അഹമ്മദാബാദ്: ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേഓഫ് കാണാതെ പുറത്തായി. ജയത്തോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 229 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി.
ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണെ (0) വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറുടെ കൈയിൽ എത്തിച്ച് മുഹമ്മദ് സിറാജ് ചെന്നൈയെ പ്രതിസന്ധിയിലാക്കി.
പിന്നീട് റുതുരാജ് ഗെയ്ക്‌വാദിനേയും (16), ഉർവി പട്ടേലിനേയും (0) സിറാജ് പവർപ്ലേയിൽ തന്നെ മടക്കി. മാറ്റ് ഷോർട്ടിനെ (14 പന്തിൽ 24) റബാഡമടക്കുകയും കാർത്തിക് ശർമ്മ (19) റണ്ണൗട്ടാവുകയും ചെയ്തതോടെ 7 ഓവറിൽ 63/5 എന്ന നിലയിലായി ചെന്നൈ, 17 പന്തിൽ 4 വീതം സിക്‌സും ഫോരും ഉൾപ്പെടെ 47 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
അൻഷുൽ കാംബോജും (18) വാലറ്റത്ത് പൊരുതി. സിറാജിനെക്കൂടാതെ റബാഡയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സിറാജാണ് കളിയിലെ താരം.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ സായി സുദർശൻ (53 പന്തിൽ 84), ക്യാപ്ടൻ ശുഭ്മാൻ ഗിൽ (37 പന്തിൽ 64), ജോസ് ബട്ട്ലർ (പുറത്താകാതെ 27 പന്തിൽ 57) എന്നിവരാണ് ഗുജറാത്തിനെ മികച്ച സ്‌കോറിൽ എത്തിച്ചത്.
ഓപ്പണിംഗ് വിക്കറ്റിൽ സായിയും ഗില്ലും 74 പന്തിൽ 125 റൺസാണ് അടിച്ചെടുത്തത്. സായി കരുതലോടെ തുടങ്ങി പിന്നീട് കത്തിക്കയറിയപ്പോൾ ഗിൽ തുടക്കം മുതലേ അടി തുടങ്ങുകയായിരുന്നു.
ടീം സ്‌കോർ 125ൽ വച്ച് 13ാം ഓവറിൽ ഗില്ലിനെ പുറത്താക്കി സ്‌പെൻസർ ജോൺസണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ബട്ട്ലറിനൊപ്പം സായി 37 പന്തിൽ 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ ് മടങ്ങിയത്.നേരത്തേ ഗുജറാത്ത് ഇന്നിംഗ്സിലെ രണ്ടാം ഓവറിനിടെ പരിക്കേറ്റ സഞ്ജു സാംസണ് പിന്നീട് കീപ്പ് ചെയ്യാനായില്ല.
ഉർവി പട്ടേലാണ് തുടർന്ന് ചെന്നൈയുടെ വിക്കറ്റ് കീപ്പറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
