ന്യൂകാസിലിനു മുന്നിൽ തകർന്ന് ചെൽസി

NOVEMBER 26, 2023, 11:38 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ കഷ്ടകാലം മാറുന്നില്ല. ന്യൂകാസിലിനെ സെന്റ് ജെയിംസ് പാർക്കിൽ നേരിട്ട ചെൽസി ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ പരാജയം വഴങ്ങി. മികച്ച രീതിയിൽ തുടങ്ങി എങ്കിലും ന്യൂകാസിലിന് മുന്നിൽ അധികനേരം ചെറുത്ത് നിൽക്കാൻ ചെൽസിക്കായില്ല. 13-ാം മിനുട്ടിൽ ലൂയിസ് മിലെയുടെ പാസ് സ്വീകരിച്ച ഇസാക് ന്യൂകാസിലിന് ലീഡ് നൽകി.

ഈ ഗോളിന് അധികം വൈകാതെ തിരിച്ചടി നൽകാൻ ചെൽസിക്കായി. 23-ാം മിനുട്ടിൽ ഒരു മനോഹര ഫ്രീകിക്കിലൂടെ സ്‌റ്റെർലിംഗാണ് ചെൽസിക്ക് സമനില നൽകിയത്. നിരവധി അവസരങ്ങൾ രണ്ടു വശത്തും വന്നു എങ്കിലും ഈ സ്‌കോർ ആദ്യ പകുതിയുടെ അവസാനം വരെ തുടർന്നു.

രണ്ടാം പകുതിയിൽ കളി ന്യൂകാസിലിന്റെ മികച്ച പ്രകടനമാണ് കാണാനായത്. 60-ാം മിനുട്ടിൽ ജമാൽ ലസൽസ് ന്യൂകാസിലിന് ലീഡ് നൽകി. തൊട്ടടുത്ത മിനുട്ടിൽ ചെൽസി ഡിഫൻസിലെ ഒരു വലിയ പിഴവ് മുതലെടുത്ത് ജോലിങ്ടൺ ചെൽസിയുടെ വലയിൽ മൂന്നാം ഗോൾ എത്തിച്ചു. സ്‌കോർ 3-1.

vachakam
vachakam
vachakam

73-ാം മിനുട്ടിൽ റീസ് ജെയിംസ് ചുവപ്പ് കാണുക കൂടെ ചെയ്തത് ചെൽസിയെ തളർത്തി. 83-ാം മിനുട്ടിലെ ആന്റണി ഗോർദന്റെ ഗോൾ ചെൽസിയുടെ പതനം പൂർത്തിയാക്കി.

ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 23 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ചെൽസി 16 പോയിന്റുമായി പത്താം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam