അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി റെക്കോർഡിട്ട് ചാർലി കാസ്സെൽ

JULY 23, 2024, 7:10 PM

ഏകദിന അരങ്ങേറ്റത്തിൽ തന്നെ ഏഴു വിക്കറ്റുകൾ വീഴ്ത്തി റെക്കോഡ് ബുക്കിലിടംനേടി സ്‌കോട്ട്‌ലൻഡ് പേസർ ചാർലി കാസ്സെൽ. ഒമാനെതിരായ ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ചാർലിയുടെ പ്രകടനം. അരങ്ങേറ്റ മത്സരത്തിൽ വെറും 5.4 ഓവറുകൾ മാത്രമെറിഞ്ഞ ചാർലി, 21 റൺസ് വഴങ്ങിയാണ് ഏഴു വിക്കറ്റ് പിഴുതത്.

ഇതോടെ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ ഒമ്പത് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച റെക്കോഡും ചാർലി പഴങ്കഥയാക്കി. 2015 ജൂലായിൽ ബംഗ്ലാദേശിനെതിരായ ഏകദിന അരങ്ങേറ്റത്തിനിടെ വെറും 16 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയ റബാദയുടെ പേരിലായിരുന്നു ഏകദിന അരങ്ങേറ്റത്തിലെ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ്. ഇതാണ് ഇപ്പോൾ ചാർലിക്ക് മുന്നിൽ വഴിമാറിയിരിക്കുന്നത്.

ചാർലിയുടെ ബൗളിങ് മികവിൽ ഒമാനെ 21.4 ഓവറിൽ 91 റൺസിന് ഓൾഔട്ടാക്കിയ സ്‌കോട്ട്‌ലൻഡ്, 17.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam