ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫിക്‌സ്ചർ

FEBRUARY 28, 2026, 2:52 AM

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മാർച്ച് 11നും രണ്ടാം പാദം മാർച്ച് 18നും നടക്കും.  പ്രീ ക്വാർട്ടർ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റേയും മാഞ്ചസ്റ്റർ സിറ്റിയുടേയും പോരാട്ടം. ഇന്നലെ നടന്ന ഡ്രോയിലാണ് തുടർച്ചയായ അഞ്ചാം സീസണിലും ഇരു ടീമുകളുടേയും നോക്കൗട്ട് പോരാട്ടത്തിന് നറുക്ക് വീണത്. ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ ഡിസംബറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റി 2-1ന് റയലിനെ തോൽപ്പിച്ചിരുന്നു. ഇതോടെ സിറ്റി നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തുകയും റയലിന് പ്‌ളേ ഓഫിൽ കളിക്കേണ്ടിവരികയും ചെയ്തിരുന്നു. പ്‌ളേ ഓഫിൽ റയൽ ബെൻഫിക്കയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ബർത്ത് സ്വന്തമാക്കിയത്.

2022ലെ സെമിഫൈനലിൽ റയൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്നു. 2023ൽ സിറ്റി ഇതിന് പകരം വീട്ടി. 2024ൽ റയൽ ക്വാർട്ടർ ഫൈനലിൽ സിറ്റിയെ മറികടന്നപ്പോൾ കഴിഞ്ഞ വർഷം പ്രീ ക്വാർട്ടർ പ്‌ളേഓഫിലായിരുന്നു റയലിന്റെ ജയം.

നിലവിലെ ചാമ്പ്യൻന്മാരായ പി.എസ്.ജിക്ക് മുൻ ചാമ്പ്യന്മാരായ ചെൽസിയാണ് എതിരാളികൾ. 2016ന് ശേഷം ആദ്യമായാണ് ഇരുടീമുകളും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖം വരുന്നത്. മുൻചാമ്പ്യന്മാരായ സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണയ്ക്ക് ഇംഗ്‌ളീഷ് ക്‌ളബ് ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികളാകുന്നത്. ജർമ്മൻ ക്‌ളബ് ബയേൺ മ്യൂണിക്ക് ഇറ്റാലിയൻ ക്‌ളബ് അറ്റലാന്റയേയും സ്പാനിഷ് ക്‌ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്‌ളീഷ് ക്‌ളബ് ടോട്ടൻഹാമിനെയും നേരിടും.

vachakam
vachakam
vachakam

മുൻചാമ്പ്യന്മാരായ ഇംഗ്‌ളീഷ് ക്‌ളബ് ലിവർപൂളിന് തുർക്കി ക്‌ളബ് ഗലറ്റസറിയാണ് എതിരാളികൾ. നിലവിലെ റണ്ണേഴ്‌സ് അപ്പ് ഇന്റർ മിലാനെ പ്‌ളേഓഫിൽ അട്ടിമറിച്ചെത്തിയ നോർവീജിയൻ ക്‌ളബ് ബോഡോ ഗ്‌ളിംറ്റിന് പോർച്ചുഗീസ് ക്‌ളബ് സ്‌പോർടിംഗ് ലിസ്ബണാണ് എതിരാളികൾ.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫിക്‌സ്ചർ

റയൽ മാഡ്രിഡ് Vs മാഞ്ചസ്റ്റർ സിറ്റി

vachakam
vachakam
vachakam

ചെൽസി Vs പാരീസ് എസ്.ജി

ബാഴ്‌സലോണ Vs ന്യൂകാസിൽ

ബയേൺ Vs അറ്റലാന്റ

vachakam
vachakam
vachakam

അത്‌ലറ്റിക്കോ Vs ടോട്ടൻഹാം

ഗലറ്റസറി Vs ലിവർപൂൾ

ബോഡോ ഗ്‌ളിംറ്റ് Vs സ്‌പോർടിംഗ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam