ഫ്രഞ്ച് ഓപ്പണില്‍ സ്വെരേവിനെ തോല്‍പ്പിച്ച് കിരീടത്തില്‍ അല്‍കാരസിന്റെ ഫ്രഞ്ച് കിസ്

JUNE 10, 2024, 3:22 AM

അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ച് കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി കാര്‍ലോസ് അല്‍കാരസ്. 6-2, 2-6, 5-7, 6-1, 6-2 എന്ന സ്‌കോറിനാണ് 21-കാരന്‍ തന്റെ ജര്‍മ്മന്‍ എതിരാളിയെ പരാജയപ്പെടുത്തിയത്. 4 മണിക്കൂറും 19 മിനിറ്റും മല്‍സരം നീണ്ടു. റാഫേല്‍ നദാല്‍, സെര്‍ജി ബ്രുഗുവേര, ആല്‍ബര്‍ട്ട് കോസ്റ്റ, കാര്‍ലോസ് മോയ, ജുവാന്‍ കാര്‍ലോസ് ഫെറേറോ, ആന്‍ഡ്രിയാസ് ഗിമെനോ എന്നിവര്‍ക്ക് ശേഷം റോളണ്ട് ഗാരോസ് കിരീടം നേടുന്ന ഏഴാമത്തെ സ്പാനിഷ് താരമായി അല്‍കാരസ്.

റോജര്‍ ഫെഡറര്‍ക്ക് ശേഷം, സെമി-ഫൈനലും ഫൈനലും 5 സെറ്റ് പോരാട്ടങ്ങളില്‍ വിജയിച്ച് ഒരു ഗ്രാന്‍ഡ് സ്ലാം നേടുന്ന രണ്ടാമത്തെ താരവുമായി അല്‍കാരസ്. മാത്രമല്ല, 3 പ്രതലങ്ങളിലും ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2022-ല്‍ യുഎസ് ഓപ്പണും 2023 ല്‍ വിംബിള്‍ഡണും നേടിയ അല്‍കാരസിന്റെ മൂന്നാം ഗ്ലാന്റ് സ്ലാമാണിത്. 

സെര്‍വില്‍ മികവ് പുലര്‍ത്തിയ അല്‍കാരസ് മികച്ച വേഗത്തില്‍ ആദ്യ സെറ്റ് 6-2 ന് പിടിച്ചെടുത്ത് തുടങ്ങി. രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് സ്വരേവ് നടത്തിയത്. ഇത്തവണ അല്‍കാരസിന്റെ സര്‍വീസ് രണ്ടുതവണ ബ്രേക്ക് ചെയ്ത് 2-6 ന് സെറ്റ് പിടിച്ചു. 

vachakam
vachakam
vachakam

മൂന്നാം സെറ്റില്‍ തന്റെ ഗെയിം ഉയര്‍ത്തിയ സ്വെരേവ് ഇരട്ട ബ്രേക്കിലൂടെ 5-2ന് മുന്നിലെത്തി. പിന്നീട് 5-7 ന് സെറ്റ് വിജയിച്ചു. നാലാം സെറ്റില്‍,  അല്‍കാരസ് തന്റെ ക്ലാസ് പുറത്തെടുത്തു. സ്വരേവിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് 6-1 ന് വിജയം. അഞ്ചാമത്തെയും അവസാനത്തെയും സെറ്റ് ത്രില്ലറായി മാറി. തകര്‍പ്പന്‍ പ്രകടനത്തോടെ 6-2 ന് സെറ്റ് നേടി ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ അല്‍കാരസ് മുത്തമിട്ടു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam