ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ വമ്പന്മാരെ ഞെട്ടിച്ച് ചരിത്ര മുന്നേറ്റവുമായി കുഞ്ഞൻ രാജ്യമായ കേപ് വെർദെ (കാബോ വെർദെ). അതിനിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ചാണ് ഈ ലോകകപ്പിലെ കന്നിക്കാർ പ്രീക്വാർട്ടറിന് മുന്നോടിയായുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിന് യോഗ്യത നേടിയത്.
ശക്തരായ ടീമുകൾ അണിനിരന്ന ഗ്രൂപ്പ് എച്ചിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കേപ് വെർദെയുടെ ഈ സ്വപ്നതുല്യമായ മുന്നേറ്റം. ടൂർണമെന്റിൽ തോൽവിയറിയാതെ മൂന്ന് സമനിലകൾ നേടിയാണ് കേപ് വെർദെ നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചത്.
മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ, യുറുഗ്വെ എന്നിവർക്ക് പിന്നാലെ ഏഷ്യൻ കരുത്തരായ സൗദി അറേബ്യയെയും അവർ സമനിലക്കുരുക്കിൽ വീഴ്ത്തുകയായിരുന്നു. സൗദിയുടെ ശക്തമായ ആക്രമണങ്ങളെ ഒത്തൊരുമയോടെ പ്രതിരോധിച്ച് ഗോളടിക്കാൻ സമ്മതിക്കാതെയാണ് കാബോ വെർദെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ.
ഗ്രൂപ്പിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ യുറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിനും നോക്കൗട്ടിൽ പ്രവേശിച്ചു. പരാജയത്തോടെ യുറുഗ്വെ ലോകകപ്പിൽ നിന്ന് പുറത്തായി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
