മത്സരത്തിനിടെ മൈതാനത്തേക്ക് 'സ്പൈഡർ ക്യാം' തകർന്നു വീണു;  ഒഴിവായത് വൻ അപകടം

JUNE 10, 2026, 4:05 AM

ഹംഗറിയും കസാഖ്സ്ഥാനും തമ്മിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. സ്റ്റേഡിയത്തിന് മുകളിൽ കേബിളുകളിൽ ഘടിപ്പിച്ചിരുന്ന ഭീമാകാരമായ 'സ്പൈഡർ ക്യാമറ' മൈതാനത്തേക്ക് തകർന്നു വീഴുകയായിരുന്നു. 

ഹംഗറിയിലെ നാഗ്യെർഡെയ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കാണികളെയും കളിക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഇരു ടീമുകളും 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്തതിനാൽ ഈ സൗഹൃദ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.ടച്ച്‌ലൈനിനടുത്ത് നിന്നിരുന്ന ഒരു ക്യാമറാമാന്റെ തൊട്ടടുത്താണ് ഈ കൂറ്റൻ ക്യാമറ പതിച്ചത്. ഇതോടെ കളി കുറച്ചുസമയത്തേക്ക് നിർത്തിവെക്കേണ്ടി വന്നു. 

ബി.ബി.സി റിപ്പോർട്ട് പ്രകാരം, ഒന്നാം പകുതിയുടെ മധ്യത്തിൽ കേബിളുകളിലൊന്നിൽ തീപിടിച്ചതിനെ തുടർന്ന് സ്പൈഡർ ക്യാമറയിൽ നിന്ന് പുക ഉയർന്നിരുന്നു. നിലത്തുനിന്ന് 20 മീറ്ററിലധികം ഉയരത്തിൽ നിന്നിരുന്ന ക്യാമറ, പിന്നീട് നിയന്ത്രണം വിട്ട് ഹംഗറിയുടെ പകരക്കാരായ കളിക്കാർ വാം-അപ്പ് ചെയ്യുന്ന ഏരിയയ്ക്ക് സമീപമുള്ള ടച്ച്‌ലൈനിനുള്ളിലേക്ക് വീഴുകയായിരുന്നു.  

vachakam
vachakam
vachakam

ആർക്കും പരിക്കേറ്റിട്ടില്ലാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവം ഒതുക്കിതീർക്കുന്നതിനിടയിൽ, മത്സരത്തിന്റെ 26-ാം മിനിറ്റിൽ കളിക്കാർക്ക് ഡ്രിങ്ക്സ് ബ്രേക്ക് അനുവദിച്ചു. തുടർന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) കസാഖ്സ്ഥാനെ ഹംഗറി പരാജയപ്പെടുത്തി. ലിവർപൂൾ മിഡ്ഫീൽഡർ ഡൊമിനിക് സൊബോസ്ലായ് ഹംഗറിക്കായി ഗോൾ നേടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam