നീണ്ടകരയിലും വിഴിഞ്ഞത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരും

AUGUST 10, 2026, 9:35 PM

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും ഊർജിതമായി തുടരും.

കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്. ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. 

തിരുവനന്തപുരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായുള്ള തെരച്ചിലിൽ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രിമാർ അറിയിച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം, നേവി, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ കണ്ടെത്താനായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam