ലോകകിരീടം കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിടുന്ന ബ്രസീൽ, 2026 ലോകകപ്പിന് ഇനി നാല് നാളുകൾ മാത്രം ശേഷിക്കെ, നടന്ന സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവെക്കുന്നത്. പാനമയ്‌ക്കെതിരായ ആറു ഗോൾ വിജയത്തിന് പിന്നാലെ, ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ബ്രൂണോ ഗുയ്മറസും എൻഡ്രിക്കുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.
പരിക്കേറ്റ നെയ്മറുടെ അഭാവത്തിലും മാർകിന്യോ, കാസെമിറോ, ലുകാസ് പക്വേറ്റ, വിനീഷ്യസ് ജൂനിയർ തുടങ്ങിയ വമ്പൻ താരനിരയുമായി ഇറങ്ങിയ ബ്രസീൽ മത്സരത്തിൽ ഉടനീളം വ്യക്തമായ മേധാവിത്തം പുലർത്തി. മുഹമ്മദ് സല ഈജിപ്തിനായി അണിനിരന്നെങ്കിലും ബ്രസീലിന്റെ മുന്നേറ്റങ്ങളെ തടയാൻ അവർക്ക് സാധിച്ചില്ല.
സന്നാഹ മത്സരങ്ങളുടെ ഭാഗമായി നടന്ന മറ്റ് മത്സരങ്ങളിൽ പോർച്ചുഗൽ, ജർമനി, സ്‌കോട്ട്‌ലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും തങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
