2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍

JUNE 11, 2025, 3:54 AM

2026 ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായിയെ കീഴടക്കിയാണ് ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. 


ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.

vachakam
vachakam
vachakam


ഇതോടെ ഒരു ചരിത്ര റെക്കോര്‍ഡും ബ്രസീലിന് സ്വന്തമായി. ഇതുവരെയുള്ള ലോകകപ്പിന്റെ എല്ലാ പതിപ്പിലും യോഗ്യത നേടുന്ന ഒരേയൊരു ദേശീയ ടീമായി മാറിയിരിക്കുകയാണ് ബ്രസീല്‍.  ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ സ്വന്തമാക്കുന്ന ആദ്യ വിജയം കൂടിയാണിത്.


vachakam
vachakam
vachakam

1930 വരെ 2026 വരെയുള്ള എല്ലാ ഫുട്‌ബോള്‍ ലോകകപ്പിനും ബ്രസീല്‍ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ച് ലോകകപ്പ് സ്വന്തമായുള്ള ബ്രസീല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്മാരായ ടീം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam