ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് 317 റൺസ് വിജയലക്ഷ്യം. നാലാം ദിനം ആറിന് 187 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരാംഭിച്ചത്.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഉസ്മാൻ ഖവാജ 0, ഡേവിഡ് വാർണർ 6, ലുബുഷൈൻ 4, സ്റ്റീവ് സ്മിത്ത് 50, ട്രാവിസ് ഹെഡ് 0, മിച്ചൽ മാർഷ് 96, അലക്‌സ് ക്യാരി 53, മിച്ചൽ സ്റ്റാർക്ക് 9, ക്യാപ്ടൻ പാറ്റ്കുമിൻസ് 16, നാഥന ലിയോം 11 എന്നിവരാണ് സ്‌കോറർമാർ. 262 റൺസിൽ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മിർ ഹംസയും നാല് വീതം വിക്കറ്റുകൾ വീതവും അമീർ ജമാൽ രണ്ട് വിക്കറ്റും വീഴ്ത്തി.
വിജയലക്ഷ്യമായ 317 റൺസിലേക്ക് ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താന് 5 വിക്കറ്റിന് 167 റൺസെടുത്തിട്ടുണ്ട്.
അബ്ദുള്ള ഷെഫീക്ക് 4, ഇമാം ഉൽ ഹഖ 12, ഷാൻ മസൂദ് 60, ബാബർ അസം 41, സൗദ് ഷക്കീർ 24 എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കുമിൻസും മിച്ചൽ സ്റ്റാർക്കും 2 വിക്കറ്റ് വീതവും, ഹസാൽവുഡ് ഒരു വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്