നാടകീയ രംഗങ്ങൾ ഏറെ കണ്ട, ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില കുരുക്ക്. ബേൺമത്ത് അവരെ 2-2നു സമനിലയിൽ തളച്ചു. രണ്ട് പെനാൽറ്റികളും ഒരു ഓൺ ഗോളും ഹാരി മഗ്വയറിന്റെ ചുവപ്പ് കാർഡും അടക്കം സംഭവ ബഹുലമായിരുന്നു പോരാട്ടം.
കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാതെ നിന്നു. രണ്ടാം പകുതിയിൽ യുണൈറ്റഡിനു അനുകൂലമായി കിട്ടിയ പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലാക്കി.
എന്നാൽ 6 മിനിറ്റ് മാത്രമാണ് അവർക്ക് ആഹ്ലാദിക്കാൻ അവസരം കിട്ടിയത്. 67-ാം മിനിറ്റിൽ റിയാൻ ക്രിസ്റ്റിയിലൂടെ ബേൺമത്ത് സമനില കണ്ടെത്തി. 71-ാം മിനിറ്റിൽ ജെയിംസ് ഹില്ലിന്റെ ഓൺ ഗോൾ സംഭാവന യുണൈഡിനു വീണ്ടും ലീഡൊരുക്കി.
അതിനിടെ 78-ാം മിനിറ്റിൽ പ്രതിരോധ താരം ഹാരി മഗ്വയർ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി. ബേൺമത്ത് താരം എവാനിൽസനെ ബോക്‌സിൽ വീഴ്ത്തിയതിനു റഫറി മഗ്വയറിനു ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. ഈ ഫൗളിനു കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചാണ് ബേൺമത്ത് സമനില സ്വന്തമാക്കിയത്. എലി ജൂനിയർ ക്രൗപിയാണ് സമനില ഗോൾ നേടിയത്.
സമനിലയിൽ പിണഞ്ഞെങ്കിലും പട്ടികയിലെ അവരുടെ മൂന്നാം സ്ഥാനത്തിനു തത്കാലം ഭീഷണിയില്ല. 31 മത്സരങ്ങളിൽ നിന്നു യുണൈറ്റഡിനു 55 പോയിന്റുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
