ടീമിന്റെ വിജയത്തിനായി സംഭാവന നൽകാൻ കഴിയുന്നിടത്തോളം കാലം ഇരുവർക്കും കളിക്കാനാകും: ഗംഭീർ

JULY 23, 2024, 7:18 PM

വിരാട് കോഹ്ലിയും രോഹിത് ശർമയും അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ.

എപ്പോൾ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് ഗംഭീർ പറഞ്ഞു. അവരിൽ ഇനിയെത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാനാവില്ല. ടീമിന്റെ വിജയത്തിനായി സംഭാവന നൽകാൻ കഴിയുന്നിടത്തോളം കാലം ഇരുവർക്കും കളിക്കാനാകുമെന്നും വ്യക്തികളല്ല ടീമാണ് എല്ലായ്‌പ്പോഴും പ്രധാനമെന്നും ഗംഭീർ പറഞ്ഞു.

കോഹ്ലിയും രോഹിത്തും ഇപ്പോഴും ലോകോത്തര താരങ്ങളാണ്, ഏതൊരു ടീമും ടീമിലെടുക്കാൻ ആഗ്രഹിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. അവർക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനാകുമെന്നാണ് ഞാൻ കരുതുന്നത്. വലിയ ടൂർണെമന്റുകളിൽ ഇപ്പോഴും മികവ് കാട്ടാനാകുമെന്ന് കഴിഞ്ഞ ടി20 ലോകകപ്പിലും അവർ തെളിയിച്ചതാണ്. കായികക്ഷമത നിലനിർത്താനായാൽ 2027ലെ ഏകദിന ലോകകപ്പ് വരെ അവർക്ക് കളി തുടരാനാകും.

vachakam
vachakam
vachakam

വരാനിക്കിരിക്കുന്ന മാസങ്ങളിൽ കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി പരമാവധി ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുമെന്നും ഗംഭീർ പറഞ്ഞു. അതേസമയം, ജസ്പ്രീത് ബുമ്രയുടെ കാര്യം പ്രത്യേകതയുള്ളതാണെന്നും ജോലി ഭാരം കണക്കിലെടുത്ത് നിർണായക പരമ്പരകൾക്ക് മുമ്പ് ബുമ്രക്ക് വിശ്രമം നൽകുമെന്നും ഗംഭീർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam