സെൽഫ്‌ഗോളിൽ ഈജിപ്തിനെതിരെ ബെൽജിയത്തിന് സമനില

JUNE 16, 2026, 4:10 AM

പകരക്കാരനായി ഇറങ്ങി സെക്കൻഡുകൾക്കകം മാന്ത്രിക സ്പർശവുമായി റോമേലു ലുകാകു തിളങ്ങിയപ്പോൾ, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തിനെ 1-1 ന് സമനിലയിൽ തളച്ച് ബെൽജിയം. ആദ്യ പകുതിയിൽ തകർപ്പൻ ഗോളുമായി മുന്നിലെത്തിയ ഈജിപ്തിന്, രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളാണ് തിരിച്ചടിയായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമെന്ന ഈജിപ്തിന്റെ കാത്തിരിപ്പ് വീണ്ടും നീളും.

സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഇമാം അഷോറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. ബോക്‌സിന് പുറത്തുനിന്ന് അഷൂർ തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയം ഗോളി തിബോ കോർട്ടോയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈജിപ്ഷ്യൻ പ്രതിരോധത്തിന് മുന്നിൽ കെവിൻ ഡി ബ്രൂയ്‌നെ നയിച്ച ബെൽജിയം നിരയ്ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി.

65-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലെയറിന് പകരം കോച്ച് റോമേലു ലുകാകുവിനെ മൈതാനത്തിറക്കി. താരം കളത്തിൽ ഇറങ്ങി വെറും 22 സെക്കൻഡുകൾക്കകം ബെൽജിയം സമനില ഗോൾ കണ്ടെത്തി. തോമസ് മ്യൂനിയർ ബോക്‌സിലേക്ക് നൽകിയ മനോഹരമായ ക്രോസ് സ്വീകരിക്കാൻ ലുകാകു നടത്തിയ മുന്നേറ്റം ഈജിപ്ത് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ലുകാകുവിനെ തടയാനുള്ള ശ്രമത്തിനിടയിൽ ഈജിപ്ഷ്യൻ ഡിഫെൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.

vachakam
vachakam
vachakam

അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിമാരുടെ മികച്ച പ്രകടനം സ്‌കോർ ബോർഡ് 1-1 ൽ ഒതുക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam