ഐ.പി.എൽ സീസണിന് മുന്നോടിയായി ബി.സി.സി.ഐ കളിക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. പരിശീലനം, പോസ്റ്റ്മാച്ച് പ്രസന്റേഷനിലെ വസ്ത്രധാരണം, കുടുംബാംഗങ്ങളുടെ പ്രവേശനം എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഐ.പി.എൽ സീസണിന് മുന്നോടിയായി ടീമുകൾക്കും കളിക്കാർക്കും കർശന പെരുമാറ്റച്ചട്ടവുമായി ബി.സി.സി.ഐ. കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലനത്തിലും വസ്ത്രധാരണത്തിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പ്രധാനമായും പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്തെ വസ്ത്രധാരണത്തിലും പരിശീലനത്തിലുമാണ് ബി.സി.സി.ഐ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ടീമുകൾക്ക് ഗ്രൗണ്ടിൽ പരിശീലനം നടത്താൻ അനുവാദമുണ്ടാകില്ല. പിച്ച് സംരക്ഷിക്കുന്നതിനും കളിക്കാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ ഫ്‌ളോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്‌സികളോ ധരിക്കാൻ പാടില്ല. ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയും ഷൂസും ധരിച്ചുമാത്രമെ സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കാനാവു.
പോസ്റ്റ് മാച്ച് പ്രസന്റേഷനിലെ വസ്ത്രധാരണ രീതിയിൽ പിഴവ് വരുത്തിയാൽ ആദ്യം താക്കീത് നൽകും. രണ്ടാം തവണയും പിഴവ് ആവർത്തിച്ചാൽ വൻ തുക പിഴയായി ഈടാക്കും.
പരിശീലന വേളയിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. അവർക്ക് നിശ്ചിത ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.
കളിക്കാർ പരിശീലനത്തിനായി ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലെത്താനും തിരിച്ചുപോകാനും അനുവദിക്കൂ. ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ് ജേതാക്കൾ ബ്രോഡ്കാസ്റ്റ് ക്യാമറകളിൽ പതിയും വിധം മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും നിർബന്ധമായും തൊപ്പി ധരിക്കണമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
