ജർമൻ ബുണ്ടസ് ലീഗ് ഫുട്‌ബോൾ 2025-26 സീസണിൽ എഫ്‌സി ബയേൺ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി. ഹോം മത്സരത്തിൽ ബയേൺ മ്യൂണിക്ക് 1-2ന് എഫ്‌സി ഓഗ്‌സ്ബർഗിനോട് പരാജയം സമ്മതിച്ചു.
ഈ സീസണിൽ ബുണ്ടസ് ലിഗയിൽ ബയേണിന്റെ ആദ്യ തോൽവിയാണ്. ഈ സീസണിലെ വിവിധ കോമ്പറ്റീഷനുകളിലായി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണൽ എഫ്‌സിക്കുശേഷം ബയേണിനെ കീഴടക്കുന്ന രണ്ടാമത് ടീമാണ് ഓഗ്‌സ്ബർഗ്.
23-ാം മിനിറ്റിൽ ഹിരോകി ഇറ്റൊയിലൂടെ ബയേൺ ലീഡ് നേടി. എന്നാൽ, അർതർ ഷാവേസ് (75), ഹാൻ നോഹ് മസെൻഗൊ (81) എന്നിവരിലൂടെ എഫ്‌സി ഓഗ്‌സ്ബർഗ് ജയം പിടിച്ചെടുത്തു. ബുണ്ടസ് ലിഗയിലെ മികച്ച ടീം അത്ര മികച്ചതല്ലെന്നു ബവേറിയന് എതിരാളികൾ തെളിയിച്ചു. ബയർ ലെവർകൂസെൻ 1-0ന് വെർഡർ ബ്രെമനെയും ബൊറൂസിയ ഡോർട്ട്മുണ്ട് 3-0ന് എഫ്‌സി യൂണിയൻ ബെർലിനെയും തോൽപ്പിച്ചു.
19 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ബയേൺ മ്യൂണിക്കാണ് ലീഗിന്റെ തലപ്പത്ത്. 42 പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ടാണ് രണ്ടാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
