ജർമ്മൻ ലീഗ് കിരീടം ഉറപ്പിച്ച് ബയെർ ലെവർകൂസൻ

APRIL 16, 2024, 8:22 PM

ജർമ്മനിയിലെ ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ച് ബയെർ ലെവർകൂസൻ. ഇന്ന് നീണ്ടകാലമായുള്ള ബയേണിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ലെവർകൂസൻ ജർമ്മൻ ലീഗ് കിരീടം നേടി. ഹോം ഗ്രൗണ്ടിൽ വെച്ച് വെർഡർ ബ്രെമനെ നേരിട്ട ലെവർകൂസൻ എതിരില്ലാത്ത 5 ഗോളിന് വിജയിച്ചതോടെയാണ് അവർ ലീഗ് കിരീടം ഉറപ്പിച്ചത്.

സാബി അലോൺസയുടെ ടീമിന് ഇന്ന് മൂന്ന് പോയിന്റ് മതിയായിരുന്നു കിരീടം ഉറപ്പിക്കാൻ. ലീഗിൽ ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് അവർ കിരീടം ഉറപ്പിച്ചത്. അവർ ലീഗിൽ ഇത്തവണ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

ഇന്ന് കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ കിട്ടിയ ഒരു പെനാൽറ്റി ലക്ഷത്തിൽ എത്തിച്ചുകൊണ്ട് ബോണാഫേസ് ആണ് ലെവർകൂസന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 60-ാം മിനുട്ടിൽ ഷാക്കയുടെ ഒരു ലോംഗ് റേഞ്ചർ അവരുടെ വിജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

68 -ാം മിനുട്ടിൽ വിർട്‌സ് കൂടെ ലെവർകൂസനായി ഗോൾ നേടി. ഫ്‌ളോറിയൻ റിറ്റ്‌സ് 83-ാം മിനുട്ടിൽ ഇഞ്ച്വറി ടൈമിലും ഗോൾ നേടി ഹാട്രിക്കും അവരുടെ വിജയവും പൂർത്തിയാക്കി.

ഈ വിജയത്തോടെ ലെവർകൂസന് 29 മത്സരങ്ങളിൽ നിന്ന് 79 പോയിന്റ് ആയി. പിറകിലുള്ള ബയേൺ മ്യൂണിക്കും സ്റ്റുറ്റ്ഗർട്ടും അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും ഇനി ലെവർകൂസന് ഒപ്പം എത്തില്ല.

ലെവർകൂസന്റെ ചരിത്രത്തിലെ ആദ്യ ലീഗ് കിരീടമാണ് ഇത്. ഇതുവരെ ലീഗിൽ കളിച്ച 29 മത്സരങ്ങളിൽ 25 മത്സരങ്ങളും വിജയിച്ച ലെവർകൂസൻ ആകെ നാല് സമനിലയും വഴങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam