കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ലണ്ടനിലേക്ക്

JULY 27, 2024, 6:09 PM

തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ലണ്ടനിലേക്ക്. 28ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുകെ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടന കർമ്മവും കെ. സുധാകരൻ നിർവഹിക്കും. ചാണ്ടിഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

29,30,31 തീയതികളിൽ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവിൽ പങ്കെടുക്കും. മലയാളികളായ കേംബ്രിഡ്ജ് മേയർ ബൈജു തട്ടാല, യുകെ പാർലമെന്റ് അംഗം സോജൻ ജോസഫ് എന്നിവരെ ആദരിക്കും. ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരുമായി സംവദിക്കും.

തിരികെ രണ്ടിന് ന്യൂഡൽഹിയിലേക്ക് മടങ്ങും. ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലാണ് പ്രോഗ്രാമുകളുടെ കോഡിനേറ്റർ. 

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് : +9149871101

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam