ക്യാംപ് നൗവിൽ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ ഓവിയേദോയെ 3-0ന് പരാജയപ്പെടുത്തി എഫ്‌സി ബാഴ്‌സലോണ വീണ്ടും പോയിന്റ് പട്ടികയുടെ മുകളിൽ തിരിച്ചെത്തി. സ്‌കോർലൈൻ ആധികാരികമെന്ന് തോന്നിച്ചെങ്കിലും, മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബാഴ്‌സയെ വിരട്ടാൻ എതിരാളികൾക്ക് സാധിച്ചു.
ടേബിളിന്റെ അടിത്തട്ടിൽ നിൽക്കുന്ന ഓവിയേദോയാണ് തുടക്കത്തിൽ കസറിയത്. ആദ്യ മിനിറ്റുകളിൽ തന്നെ അവർ ബാഴ്‌സയുടെ പ്രതിരോധത്തെ പരീക്ഷിച്ചു. തുടരെയുള്ള ഫ്രീകിക്കുകളും പരിക്കുകളെയും ത്തുടർന്ന് ഉണ്ടായ ഇടവേളകളും മൂലം ബാർസലോണക്ക് മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ കഴിയാതിരുന്നതും സന്ദർശകർക്കനുകൂലമായി. ബാഴ്‌സയുടെ പാസ്സുകളിൽ കൃത്യതക്കുറവും ആക്രമണത്തിൽ മൂർച്ചക്കുറവും വ്യക്തമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തിന്റെ ഗതി മാറി. ലാമിൻ യമാൽ പന്ത് പിടിച്ചെടുത്തതോടെയാണ് ആദ്യ അവസരം ബാർസിലോണ സൃഷ്ടിച്ചത്. ബോക്‌സിന്റെ അതിരിൽ നിന്ന് ഡാനി ഒൽമോ മനോഹരമായ ഷോട്ടിലൂടെ ആദ്യ ഗോൾ നേടി. അഞ്ചു മിനിറ്റുകൾക്കകം റാഫിഞ്ഞ ഓവിയേദോയുടെ പിഴവുപയോഗിച്ച് രണ്ടാം ഗോൾ കുറിച്ചു. 73-ാം മിനിറ്റിൽ ടീനേജ് വണ്ടർകിഡ് ലാമിൻ യമാൽ വോളിയിലൂടെ ഗോൾ നേടി വിജയത്തിന് തിളക്കം കൂട്ടി. പിന്നീട് മഴ ശക്തമായതോടെ ബാഴ്‌സ ഗിയർ കുറച്ചെങ്കിലും, ജയം ഉറപ്പായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
