പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിൽ അക്‌സർ പട്ടേൽ കളിച്ചേക്കില്ല. ഒമാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തലക്കേറ്റ പരിക്ക് താരത്തിന് വിനയായേക്കും.
അബുദാബിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ ക്യാച്ചിനായി ശ്രമിക്കുമ്പോഴാണ് പരിക്ക് പറ്റിയത്. 15-ാം ഓവറിൽ ഒമാൻ ബാറ്റ്‌സ്മാൻ ഹമ്മദ് മിർസയുടെ ക്യാച്ച് എടുക്കാൻ ശ്രമിക്കവേ പുറകിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ താരത്തിന് കൗഴപ്പങ്ങളൊന്നുമില്ല എന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി ദിലീപ് വ്യക്തമാക്കി. പക്ഷെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ താരമുണ്ടാകുമോ എന്നത് സംശയമായി നിൽക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. അക്‌സർ പട്ടേൽ പുറത്തിരുന്നാൽ രണ്ടു സ്പിന്നർമാരുമായി ഇന്ത്യക്ക് ഇറങ്ങേണ്ടിവരും. ബെഞ്ചിലുള്ള മറ്റു ഓപ്ഷനുകൾ റിയാൻ പരാഗും വാഷിംഗ്ടൺ സുന്ദറുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
