പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

SEPTEMBER 4, 2023, 12:16 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 190/8 എന്ന സ്‌കോർ നേടിയപ്പോൾ 17.5 ഓവറിൽ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു.

ട്രാവിസ് ഹെഡ് 48 പന്തിൽ നിന്ന് 91 റൺസ് നേടിയാണ് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്കായി തിളങ്ങിയത്. ജോഷ് ഇംഗ്ലിസ് 22 പന്തിൽ 42 റൺസ് നേടിയപ്പോൾ മാർക്കസ് സ്റ്റോയിനിസ് പുറത്താകാതെ 37 റൺസ് നേടി.

ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ മാത്യു ഷോർട്ടിനെ നഷ്ടമായ ശേഷം മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് 43 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ജോഷ് ഇംഗ്ലിസുമായി ചേർന്ന് 85 റൺസ് കൂട്ടിചേർത്ത് ഹെഡ് മത്സരം ഓസ്‌ട്രേലിയൻ പക്ഷത്തേക്ക് തിരിച്ചു. ഫോർട്ടുയിൻ ആണ് ഇംഗ്ലിസിന്റെയും ഹെഡിന്റെയും വിക്കറ്റ് നേടിയത്. ഹെഡ് പുറത്താകുമ്പോൾ മത്സരം ഓസ്‌ട്രേലിയ ഏറെക്കുറെ സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യോൺ ഫോർട്ടുയിനും ജെറാൾഡ് കോയെറ്റ്‌സെയും രണ്ട് വീതം വിക്കറ്റ് നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam