വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ

JUNE 14, 2026, 9:37 AM

ഐ.സി.സി. വനിതാ ടി20 ലോകകപ്പിൽ ആറ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ശനിയാഴ്ച എമിറേറ്റ്‌സ് ഓൾഡ് ട്രാഫോർഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 65 റൺസിന്റെ വിജയ തുടക്കം.
20 ഓവറിൽ 172/8 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോർ നേടിയ ഓസ്‌ട്രേലിയ, മികച്ച ബൗളിംഗിലൂടെ 16.4 ഓവറിൽ ദക്ഷിണാഫ്രിക്കയെ 107 റൺസിന് പുറത്താക്കി മികച്ച വിജയം നേടി.

ഫോബ് ലിച്ച്ഫീൽഡിന്റെ മികച്ച ഇന്നിംഗ്‌സിലൂടെ ഓസ്‌ട്രേലിയ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി. വെറും 24 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടെ 51 റൺസ് നേടി. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ലിച്ച്ഫീൽഡിന്റെ ആക്രമണാത്മക ബാറ്റിംഗ് ഓസ്‌ട്രേലിയയുടെ ഗതി മാറ്റി.

എല്ലിസ് പെറി 36, ജോർജിയ വെയർഹാം 32, അന്നബെൽ സതർലാൻഡ് 21 തുടങ്ങിയവരുടെ മികച്ച ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയയെ മികച്ച ടോട്ടലിലേക്കെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നോൻകുലുലെക്കോ മ്ലാബ, അയബോംഗ ഖാക്ക, നദീൻ ഡി ക്ലെർക്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

vachakam
vachakam
vachakam

മറുപടിയായി, ദക്ഷിണാഫ്രിക്ക തുടക്കം തന്നെ പാളി, ഏഴ് റൺസിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ക്യാപ്ടൻ ലോറ വോൾവാർഡ് 44 റൺസുമായും നദീൻ ഡി ക്ലെർക്ക് 25 റൺസുമായി പൊരുതിയെങ്കിലും ബാറ്റിംഗ് നിരയിലെ മറ്റുള്ളവർക്ക് കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. ജോർജിയ വെയർഹാം 13 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി, സോഫി മോളിന്യൂക്‌സും അലാന കിംഗും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam