ലിവർപൂളിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല

MAY 17, 2026, 6:08 AM

ലണ്ടൻ : ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല. ഇതോടെ ആസ്റ്റൺ വില്ല ലിവർപൂളിനെ മറികടന്ന് പോയിന്റ് പട്ടികയിൽ നാലാമതായി. ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിട്ടിൽ മോർഗൻ റോജേഴ്‌സിലൂടെ ആതിഥേയരാണ് ആദ്യം സ്‌കോർ ചെയ്തത്. 51-ാം മിനിട്ടിൽ വിർജിൽ വാൻഡിക്ക് കളി സമനിലയാക്കിയെങ്കിലും 56,72 മിനിട്ടുകളിലെ ഒല്ലീ വാറ്റ്കിൻസിന്റേയും 88-ാം മിനിട്ടിലെ ജോൺ മക്ഗിന്നിന്റെയും ഗോളുകൾ ആസ്റ്റൺ വില്ലയെ 4-1ന് മുന്നിലെത്തിച്ചു. ഇൻജുറി ടൈമിൽ വാൻഡിക്ക് തന്നെയാണ് ലിവർപൂളിന്റെ രണ്ടാം ഗോളും നേടിയത്.

37 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ആസ്റ്റൺ വില്ലയ്ക്കുള്ളത്. ലിവർപൂളിന് 37 മത്സരങ്ങളിൽ 59 പോയിന്റും. 36 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ആഴ്‌സനലാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അത്രതന്നെ മത്സരങ്ങളിൽ നിന്ന് 77 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത്. ഇനി രണ്ട് മത്സരങ്ങളാണ് ആഴ്‌സനലിനും സിറ്റിക്കും ശേഷിക്കുന്നത്. കിരീടസാദ്ധ്യത നിശ്ചയിക്കുന്നത് ഈ മത്സരങ്ങളുടെ ഫലമായിരിക്കും.

vachakam
vachakam
vachakam

നാളെ രാത്രി ബേൺലിയുമായും 24ന് ക്രിസ്റ്റൽ പാലസുമായാണ് ആഴ്‌സനലിന്റെ മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി ചൊവ്വാഴ്ച ബേൺമൗത്തിനെയും 24ന് ആസ്റ്റൺ വില്ലയേയും നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam