കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമൻ ക്ലബ്ബ് വിട്ടു. കോച്ച് ടി.ജി. പുരുഷോത്തമനുമായി പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
2021ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടർ18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചത്. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവനിരയിലും സീനിയർ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബ്ബിന് വേണ്ടി പ്രവർത്തിച്ചു.
ക്ലബ്ബിന്റെ വിവിധ തലങ്ങളിൽ പുരുഷോത്തമൻ നൽകിയ സംഭാവനകൾക്കും കഠിനാധ്വാനത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗ്ലൗസ് മാറ്റാൻ അനുമതിച്ചില്ല, തൊട്ടടുത്ത പന്തിൽ സ്റ്റബ്സ് പുറത്ത്; അമ്പയറിംഗിനെതിരെ പ്രതിഷേധം
ഐപിഎല്ലിൽ 'ഫോൺ' വിവാദം: രാജസ്ഥാൻ റോയൽസ് ടീം മാനേജർക്കെതിരെ അന്വേഷണം ഉണ്ടായേക്കും
നിയന്ത്രണങ്ങൾ നീങ്ങി! ഫോർമുല വണ്ണിലേക്ക് ഹോർനറുടെ തിരിച്ചുവരവ് എന്ന്?
കിരീടപ്പോരാട്ടം കനക്കുന്നു; ആഴ്സണലിന് അപ്രതീക്ഷിത തോൽവി, മാഞ്ചസ്റ്റർ സിറ്റിക്ക് സുവർണ്ണാവസരം