മുംബയ്: തായ്‌ലൻഡിലെ പട്ടായയിൽ നടന്ന ആർ.എം.സി ഏഷ്യ ട്രോഫി രണ്ടാം റൗണ്ടിൽ മിന്നും പ്രകടനവുമായി മുംബയ് താരം കിയാൻ ഷാ. 15 വയസുകാരനായ കിയാൻ അന്താരാഷ്ട്ര കാർട്ടിംഗിലെ തന്റെ ഏറ്റവും മികച്ച നേട്ടമായ രണ്ടാം സ്ഥാനമാണ് പട്ടായയിലെ ബിറ സർക്യൂട്ടിൽ സ്വന്തമാക്കിയത്.
റായോ റേസിംഗിന്റെ താരമാണ് കിയാൻ. പട്ടായയിലെ 1.2 കിലോമീറ്റർ സർക്യൂട്ടിൽ നടന്ന മത്സരത്തിന്റെ യോഗ്യതാ റൗണ്ടിൽ തന്നെ കിയാൻ തന്റെ കരുത്തറിയിച്ചിരുന്നു. ഹീറ്റ് ഒന്നിൽ രണ്ടാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. എന്നാൽ ഹീറ്റ് രണ്ടിൽ എൻജിൻ തകരാർ മൂലം പിന്നിലായെങ്കിലും, സൂപ്പർ ഹീറ്റിൽ ഏഴാം സ്ഥാനത്ത് നിന്ന് ആരംഭിച്ച് തകർപ്പൻ മുന്നേറ്റത്തിലൂടെ കിയാൻ രണ്ടാമതെത്തി. ഫൈനൽ മത്സരത്തിൽ അഞ്ചാം സ്ഥാനത്ത് നിന്നാണ് കിയാൻ സ്റ്റാർട്ട് ചെയ്തത്.
തുടക്കത്തിൽ ഒരൽപം പിന്നിലായെങ്കിലും, ധീരമായ നീക്കങ്ങളിലൂടെ ഒന്നാം ലാപ്പിൽ തന്നെ നാലാം സ്ഥാനത്തേക്ക് താരം തിരിച്ചെത്തി. പിന്നീട് ഈസൺ സെങ്, ക്രിഷ് ഗുപ്ത എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഒന്നാമതുള്ള ടോബി ഗെയ്‌ലുമായുള്ള (തായ്‌ലൻഡ്) അകലം കുറയ്ക്കാൻ സാധിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താനായി. തായ്‌ലൻഡ് താരം സ്റ്റിയൻ മോങ്കോങ് മൂന്നാം സ്ഥാനം നേടി. ഏഷ്യൻ ചാംപ്യൻഷിപ്പിനൊപ്പം തന്നെ തായ്‌ലൻഡ് ചാംപ്യൻഷിപ്പും ഇതേ ഗ്രിഡിൽ നടന്നതിനാൽ രണ്ട് ട്രോഫികൾ നേടിയാണ് കിയാൻ മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
