തകർപ്പൻ വിജയവുമായി ആഴ്‌സണൽ

FEBRUARY 12, 2024, 2:09 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർപ്പൻ വിജയം. ലണ്ടൻ സ്റ്റേഡിയത്തിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട ആഴ്‌സണൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് നേടിയത്. അർട്ടേറ്റയുടെ ടീമിന്റെ പൂർണ്ണ ആധിപത്യമാണ് മത്സരത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ കാണാനായത്.

32-ാം മിനുട്ടിൽ സലിബയിലൂടെ ആണ് ആഴ്‌സണൽ ഗോളടി തുടങ്ങിയത്. 41-ാം മിനുട്ടിൽ സാക ഒരു പെനാൾട്ടിയിലൂടെ അവരുടെ ലീഡ് ഇരട്ടിയാക്കി. സാകയുടെ ആഴ്‌സണലിനായുള്ള 50-ാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഗബ്രിയേലും ട്രൊസാഡും കൂടെ ഗോൾ നേടിയതോടെ അവർ 4-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും അവർ ഗോളടി തുടർന്നു. 63-ാം മിനുട്ടിൽ സാകയിലൂടെ അഞ്ചാം ഗോൾ. പിന്നാലെ 66-ാം മിനുട്ടിൽ തന്റെ മുൻ ക്ലബിനെതിരെ ഡക്ലൻ റൈസിന്റെ ഗോൾ കൂടെ വന്നതോടെ സ്‌കോർ 6-0 എന്നായി. ഡക്ലൻ റൈസ് ഒരു ഗോളും 2 അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

vachakam
vachakam
vachakam

ഈ വിജയത്തോടെ ആഴ്‌സണൽ 52 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. ഒന്നാമതുള്ള ലിവർപൂളിന് 2 പോയിന്റ് മാത്രം പിറകിലാണ് ആഴ്‌സണൽ ഉള്ളത്. വെസ്റ്റ് ഹാം 36 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam