ലോകകപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായി അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയും പരിക്കിന്റെ പിടിയിലായ യുവതാരം നിക്കോ പാസും കളിക്കളത്തിൽ ഇറങ്ങാതിരുന്നിട്ടും കളം നിറഞ്ഞു കളിച്ച അർജന്റീന ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ടീമിനായി ലൗട്ടാറോ മാർട്ടീനസും സിമിയോണിയും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു.
ലയാൻഡ്രോ മാർട്ടീനസ്, ജിയോവാനി സെൽസോ, തിയാഗോ അൽമാഡ, റോഡ്രിഗോ ഡി പോൾ, ക്രിസ്റ്റ്യൻ റൊമേറോ, മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ശക്തമായ നിരയാണ് അർജന്റീനയ്ക്കായി ബൂട്ട് കെട്ടിയത്.
ഈ തകർപ്പൻ ജയത്തോടെ ലോകകപ്പിന് തങ്ങൾ പൂർണ്ണ സജ്ജരാണെന്ന ശക്തമായ മുന്നറിയിപ്പാണ് അർജന്റീന എതിരാളികൾക്ക് നൽകുന്നത്. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്ക് മുൻപായി ഐസ്‌ലാൻഡിനെതിരെയാണ് അർജന്റീനയുടെ അടുത്ത സന്നാഹ മത്സരം. വരാനിരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് നിലവിലെ ചാമ്പ്യന്മാർ മത്സരിക്കുന്നത്.
അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഈ ഗ്രൂപ്പിൽ അർജന്റീനയുടെ മറ്റ് എതിരാളികൾ. ചാമ്പ്യൻപട്ടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള അർജന്റീനയുടെ കുതിപ്പ് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
