ആന്ദ്രേ റസൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ

DECEMBER 10, 2023, 12:45 PM

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ട്വന്റി 20 മത്സരങ്ങൾക്കുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. രാജ്യാന്തര ട്വന്റി 20യിലേക്ക് ആന്ദ്രേ റസലിനെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിൻഡീസ് സെലക്ടർമാർ മടക്കിവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയം. 2024ലെ ടി20 ലോകകപ്പ് മുൻനിർത്തി സ്റ്റാർ ഓൾറൗണ്ടറെ വെസ്റ്റ് ഇൻഡീസ് മടക്കിവിളിച്ചിരിക്കുന്നത് വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ഡിസംബർ 12, 14, 16 തിയതികളിലാണ് ആദ്യ മൂന്ന് ട്വന്റി 20കൾ. നാല്, അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ആന്ദ്രേ റസലിന്റെ മടങ്ങിവരവിനൊപ്പം മാത്യൂ ഫോർഡെ, ഷെർഫേൻ റൂത്തർഫോർഡ്, ഗുഡകേഷ് മോട്ടീ എന്നിവരെ ടീമിലെടുത്തത് ശ്രദ്ധേയമാണ്. റോവ്മാൻ പവൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്ടൻ ഏകദിന സ്‌പെഷ്യലിസ്റ്റ് എന്ന് വാഴ്ത്തപ്പെടുന്ന ഷായ് ഹോപാണ്. ടീമിനെ അഴിച്ചുപണിതതോടെ ജോൺസൺ ചാൾസ്, ഒബെഡ് മക്കോയി, ഒഡീൻ സ്മിത്ത്, ഒഷേൻ തോമസ് എന്നിവർ സ്‌ക്വാഡിന് പുറത്തായി.

സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലൂടെ വിൻഡീസ് പവർഹൗസ് ആന്ദ്രേ റസൽ ട്വന്റി 20യിലേക്ക് മടങ്ങിവരുന്നത് ലോകകപ്പിന് മുമ്പുള്ള വലിയ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വരും വർഷത്തെ ലോകകപ്പ് മുൻനിർത്തിയാണ് ടീമിനെ തയ്യാറാക്കുന്നത് എന്ന് മുഖ്യ സെലക്ടർ ഡെസ്മണ്ട് ഹെയിൻസ് വ്യക്തമാക്കി. ഫോം കണ്ടെത്തിയാൽ റസൽ 2024 ട്വന്റി 20 ലോകകപ്പ് കളിക്കും എന്നുറപ്പ്. 2021ലെ ലോകകപ്പിലാണ് റസലിനെ വിൻഡീസ് ടി20 കുപ്പായത്തിൽ ആരാധകർ ഇതിന് മുമ്പ് കണ്ടത്. ലോകത്തെ ഒട്ടുമിക്ക പ്രധാന ട്വന്റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിലും റസൽ കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

റോവ്മാൻ പവൽ (ക്യാപ്ടൻ), ഷായ് ഹോപ്പ് (വൈസ് ക്യാപ്ടൻ), റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, അകാൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, ഷെദ്രഫ റസ്സൽ, റൊമാരിയോ ഷെപ്പേർഡ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam