അൾജീരിയ 2026 ഫിഫാ ലോകകപ്പിന് യോഗ്യത നേടി

OCTOBER 12, 2025, 3:36 AM

സൊമാലിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അൾജീരിയ 2026 ഫിഫാ ലോകകപ്പിന് യോഗ്യത നേടി. മൂഹമ്മദ് അമൗറാ ഇരട്ട ഗോൾ നേടിയ മൽസരത്തിൽ സൂപ്പർ താരം റിയാദ് മെഹറസ് ഒരു ഗോൾ നേടി.

ഗ്രൂപ്പ് ജിയിൽ 22 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് അൾജീരിയയുടെ നേട്ടം. അൾജീരിയയുടെ അഞ്ചാം ലോകകപ്പാണിത്. 1982, 1986, 2010, 2014 എന്നീ എഡീഷനുകളിലാണ് മുമ്പ് അൾജീരിയ ലോകകപ്പ് കളിച്ചത്.

ആഫ്രിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന നാലാമത്തെ രാഷ്ട്രമാണ് അൾജീരിയ. മൊറോക്കോ, ടുണീഷ്യ, ഈജിപ്ത് എന്നിവരാണ് യോഗ്യത നേടിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam