കിംഗ്സ് കപ്പിൽ അൽ നാസർ പുറത്തായതിനെ തുടർന്ന് ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ തിരിഞ്ഞു ആരാധകർ. ചൊവ്വാഴ്ച രാത്രി റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ നയിക്കുന്ന അൽ ഇത്തിഹാദിനെതിരെയായിരുന്നു അൽ നാസറിന്റെ പുറത്താകൽ. 2024 ൽ ഫൈനലിലെത്തിയ ടീം ഇത്തവണ പ്രീ-ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ ആരാധകരുടെ രോഷം ക്രിസ്റ്റ്യാനോയ്‌ക്കെതിരെ തിരിഞ്ഞു.
കളിയുടെ 15ാം മിനിറ്റിൽ കരിം ബെൻസേമയും, 45ാം മിനിറ്റിൽ ഹുസം ഔറും നേടിയ ഗോളുകളാണ് അൽ ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. 30ാം മിനിറ്റിൽ ബ്രസീൽ താരം എയ്ഞ്ചലോയിലൂടെ അൽ നസ്ർ സമനില നേടിയെങ്കിലും ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ പിറന്ന ഗോൾ ടീമിന്റെ പുറത്താവലിന് വഴിയൊരുക്കുകയായിരുന്നു.
നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ -ജിദ്ദ എസ്.സിയെ 4-0 ത്തിന് തോൽപിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഇല്ലാതെയായിരുന്നു ടീം ഇറങ്ങിയത്.
കരുത്തരായ അൽ ഇത്തിഹാദിനെ നേരിടാനിറങ്ങിയപ്പോൾ, ക്രിസ്റ്റ്യാനോ, ജോ ഫെലിക്സ്, കിങ്സ്‍ലി കോമാൻ, സാദിയോ മാനെ തുടങ്ങി സൂപ്പർ താരങ്ങളെയെല്ലാം ടീം കളത്തിലിറക്കി. എന്നാൽ, തൊട്ടതെല്ലാം പിഴച്ച ക്രിസ്റ്റ്യാനോക്ക് ടീമിന് ആത്മവിശ്വാസം നൽകുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
