മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം: ഡാൻ ആഷ്‌വർത്ത്

JULY 23, 2024, 6:50 PM

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ ലോകത്തെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുക ആണ് ലക്ഷ്യം എന്ന് ഡയറക്ടർ ഡാൻ ആഷ്‌വർത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതുതായി നിയമിതനായ ഡയറക്ടർ, ഡാൻ ആഷ്‌വർത്ത്, ക്ലബ്ബിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് വിശദീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിച്ചിൽ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ മാസം ക്ലബ്ബിൽ ചേർന്ന ആഷ്‌വർത്ത് ക്ലബിൽ ഇതിനകം തന്നെ പോസിറ്റീവായ നീക്കങ്ങളാണ് നടത്തിയത്.

'ഇത് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു, പക്ഷേ അതല്ല ഞങ്ങളുടെ വിജയത്തിന്റെ അളവുകോൽ' ആഷ്‌വർത്ത് പറഞ്ഞു.

vachakam
vachakam
vachakam

'ഗ്രൗണ്ടിലെ ഏറ്റവും മികച്ച ടീമായി തിരിച്ചെത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല, പക്ഷേ, ഒമർ ബെറാഡയുടെ ഒപ്പം പുതിയ നേതൃത്വം അതിനായുള്ള ശ്രമങ്ങളാണ് നടത്തുന്നത്, ഞങ്ങൾ അത് നേടുന്നതുവരെ വിശ്രമിക്കില്ല.' ആഷ്‌വർത്ത് പറഞ്ഞു.

ആഷ്‌വർത്ത് വന്നതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി വാഗ്ദാന പ്രതിഭകളായ ലെനി യോറോയെയും ജോഷ്വ സിർക്‌സിയെയും ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam